നിർമാതാവും മാധ്യമ പ്രവർത്തകനുമായ പ്രദീപ്​ ഗുഹ അന്തരിച്ചു

മുംബൈ: ചലച്ചിത്ര നിർമാതാവും മാധ്യമപ്രവർത്തകനുമായിരുന്ന പ്രദീപ്​ ഗുഹ അന്തരിച്ചു. 69 വയസായിരുന്നു. മുംബൈയിലെ കോകിലബെൻ ധീരുഭായ്​ അംബാനി ആശപത്രിയില വെച്ചായിരുന്നു അർബുദ ബാധിതനായിരുന്ന ഗുഹയുടെ അന്ത്യം.​ ഋത്വിക്​ റോഷൻ, കരിഷ്മ കപൂർ എന്നിവർ അഭിനയിച്ച 'ഫിസ' 2008ൽ പുറത്തിറങ്ങിയ 'ഫിർ കഭി' എന്നീ ചിത്രങ്ങളാണ്​ നിർമിച്ചത്​.

നാല്​ പതിറ്റാണ്ടുകാലം മാധ്യമ, പരസ്യം, മാർക്കറ്റിങ്​, ബ്രാൻഡിങ്​ മേഖലകളിൽ പ്രവർത്തിച്ചു. 30 വർഷക്കാലം ടൈംസ്​ ഗ്രൂപ്പിനൊപ്പമുണ്ടായിരുന്ന അദ്ദേഹം കമ്പനിയുടെ പ്രസിഡന്‍റായി സേവനം അനുഷ്​ടിച്ചു. കമ്പനിയുടെ ബോർഡ്​ ഓഫ്​ ഡയരക്​ടേഴ്​സിലും അംഗമായിരുന്നു.

മൂന്ന്​ വർഷം സീ എന്‍റർടെയ്​ൻമെന്‍റ്​ സി.ഇ.ഒ ആയിരുന്നു. ഇന്‍റർനാഷനൽ അഡ്വർടൈസിങ്​ അസോസിയേഷൻ, ഏഷ്യ പസിഫിക്​ മേഖലയുടെ വൈസ്​ പ്രസിഡന്‍റ്​ ഏരിയ ഡയരക്​ടർ ചുമതലകൾ വഹിച്ചു. നിലവിൽ 9X മീഡിയ പ്രൈവറ്റ്​ ലിമിറ്റഡിന്‍റെ മാനേജിങ്​ ഡയരക്​ടറാണ്​. മനോജ്​ ബാജ്​പേയി, പ്രിയങ്ക ചോപ്ര, സുഭാഷ്​ ഗായ്​, ലാറ ദത്ത, അദ്​നാൻ സാമി എന്നിങ്ങനെ സിനിമ മേഖലയിൽ നിന്നുള്ള പ്രമുഖർ അനുശോചിച്ചു. 

Tags:    
News Summary - Film Producer And Media Personality Pradeep Guha passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.