അടിമാലി: ബിരുദ വിദ്യാർഥിനിയെ ബന്ധുവിന്‍റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ബൈസൺവാലി കാക്കാട മുക്കനോലിക്കൽ മണിക്കുട്ടൻെറ മകൾ അർച്ചന (20) നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
സ്വന്തം വീടിനടുത്തുള്ളതാണ് ബന്ധുവിന്‍റെ വീട്. ചൊവ്വാഴ്ച പകൽ ഈ രണ്ട് വീടുകളിലും ആരും ഉണ്ടായിരുന്നില്ല. അർച്ചനയുടെ മാതാപിതാക്കളും ബന്ധു വീടുകളിലുള്ളവരും പണിക്കു പോയി മടങ്ങി വന്നപ്പോഴാണ് അർച്ചനയുടെ മൃതദേഹം കണ്ടെത്തിയത്.
ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിനു ശേഷം മാത്രമേ മരണ കാരണം വ്യക്തമാകു എന്ന് രാജാക്കാട് പൊലീസ് അറിയിച്ചു. അമ്മ പുഷ്പ, സഹോദരൻ ആദർശ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.