അടിമാലി: കൊച്ചി-ധനുഷ്കോടി ദേശീയ പാതയിൽ തമിഴ്നാടിന്റെ ഭാഗമായ പുലികുത്ത് വെള്ളച്ചാട്ടത്തിന് സമീപം ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. തേനി ജില്ലയിലെ വീരപാണ്ടി ഗ്രാമത്തിൽ താമസിക്കുന്ന മാരിച്ചാമിയുടെ മകൻ താമരക്കണ്ണൻ (27) ആണ് മരിച്ചത്.
കൂടെയുണ്ടായിരുന്ന സഹോദരി അർച്ചനക്ക് (22) ഗുരുതര പരുക്കേറ്റു. ഇവർ ഞായറാഴ്ച വൈകിട്ട് ശാന്തമ്പാറയിൽ നിന്ന് ബൈക്കിൽ വീരപാണ്ഡിയിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്.
തേനിയിൽനിന്ന് കേരളത്തിലേക്ക് കല്ല് കയറ്റി വന്ന ലോറി പുലി കുത്ത് വെള്ളച്ചാട്ടത്തിന് സമീപം ബൈക്കിൽ ഇടിച്ചു. നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് ലോറിയുടെ അടിയിലേക്ക് തെന്നി കയറി. ദേഹത്ത് ടയർ കയറിയിറങ്ങിയതിനാൽ താമരക്കണ്ണൻ തൽക്ഷണം മരിച്ചു.
ഗുരുതര പരുക്കേറ്റ അർച്ചന തേനി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. സംഭവത്തിന് ശേഷം ലോറി ഡ്രൈവർ ഓടി രക്ഷപെട്ടു. ബോഡി നായ്ക്കന്നൂർ പൊലീസ് നടപടികൾ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.