തൊടുപുഴ: സഹോദരങ്ങൾ പട്ടയം വാങ്ങാനെത്തിയത് മരിച്ചുപോയ പിതാവിെൻറ ചിത്രവുമായി. പടി. കോടിക്കുളം വട്ടക്കുന്നേൽ കിളിയൻ ചോഴെൻറ ചിത്രവുമായാണ് മക്കളായ ജലജ അപ്പുക്കുട്ടനും ബിന്ദു മണിയും പട്ടയമേള നടക്കുന്ന തൊടുപുഴയിലെ വേദിയിലെത്തിയത്. 1971ലാണ് കിളിയൻ ചോഴനും കുടുംബവും പടി. കോടിക്കുളത്ത് കുടിൽ കെട്ടുന്നത്. പിന്നീട് പലവട്ടം വീട് പൊളിച്ചുമാറ്റി. എങ്കിലും തളരാതെ അവിടെത്തന്നെ പിടിച്ചുനിന്നു.
പിന്നീട് ഇവിടെ ഹരിജൻ കോളനിയായി. എങ്കിലും വർഷങ്ങൾ കാത്തിരുന്നാണ് തങ്ങൾക്കും കോളനിക്കാർക്കും പട്ടയം കിട്ടുന്നതെന്ന് ഇവർ പറയുന്നു. പട്ടയത്തിന് വേണ്ടി കിളിയൻ ചോഴൻ ഒരുപാട് ഓടി നടന്നിരുന്നു.
പക്ഷേ, മൂന്നുവർഷം മുമ്പ് മരണപ്പെട്ടു. അച്ഛെൻറ ഓർമകൾ ഉറങ്ങുന്ന മണ്ണിന് പട്ടയം ലഭിക്കുന്ന സന്തോഷത്തിലാണ് ഇവർ പിതാവിെൻറ ചിത്രവുമായി പട്ടയവേദിയിെലത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.