അടിമാലി: പിതാവിനെയും മകളെയും അണക്കെട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കോട്ടയം പാമ്പാടി പോത്തന്‍പുറം കുരുവിക്കൂട്ടില്‍ വിനീഷ് (45), മകള്‍ പാര്‍വതി (16) എന്നിവരെയാണ് അടിമാലി കല്ലാര്‍കുട്ടി അണക്കെട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കുടുംബപ്രശ്‌നങ്ങളെ തുടർന്ന് വീടുവിട്ടിറങ്ങിയ ഇവർ ഡാമിൽ ചാടി ജീവനൊടുക്കുകയായിരുന്നുവെന്ന് പറയുന്നു.
കല്ലാര്‍കുട്ടി-വെള്ളത്തൂവല്‍ റോഡില്‍ ഡാമിന് കുറുകെയുള്ള പാലത്തില്‍നിന്നാണ് ഇരുവരും ചാടിയതെന്നാണ് നിഗമനം. വിനീഷും മകളും സഞ്ചരിച്ച ബൈക്കും വസ്ത്രങ്ങളടങ്ങിയ ബാഗും പഴ്‌സും ഡാമിനോട് ചേര്‍ന്നുള്ള റോഡുവക്കില്‍നിന്ന് ഞായറാഴ്ച രാത്രി പത്തോടെ കണ്ടെത്തിയിരുന്നു.
നാട്ടുകാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് അടിമാലി പൊലീസെത്തി പരിശോധിച്ചു. എന്നാല്‍, ഇവരെക്കുറിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ല. ഞായറാഴ്ച ഉച്ചയോടെയാണ് വിനീഷ് മകളെയും കൂട്ടി വീടുവിട്ട് ഇറങ്ങിയത്. വൈകീട്ട് വീട്ടില്‍നിന്ന് ഫോണ്‍ ചെയ്‌തെങ്കിലും മറുപടിയുണ്ടായില്ല. ഇതോടെ പാമ്പാടി പൊലീസില്‍ പരാതി നല്‍കി.
കല്ലാര്‍കുട്ടി മുതിരപ്പുഴയില്‍ ഇവര്‍ക്ക് ബന്ധുക്കളുണ്ട്. ഇവിടെയും എത്താതെ വന്നതോടെ ഡാമില്‍ ചാടിയെന്ന നിഗമനത്തിലായി പൊലീസ്. തുടര്‍ന്ന്, അടിമാലി അഗ്നിരക്ഷാസേനയും സ്‌കൂബ ടീമും ഡാമില്‍ നടത്തിയ പരിശോധനയില്‍ തിങ്കളാഴ്ച രണ്ട് മണിയോടെ വിനീഷിന്റെ മൃതദേഹം കണ്ടെത്തി. ഒരു മണിക്കൂറിനുശേഷം മകള്‍ പാര്‍വതിയുടെയും മൃതദേഹം കണ്ടെത്തി. അടിമാലി എസ്.ഐ സന്തോഷിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കി മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ദിവ്യയാണ് വിനീഷിന്‍റെ ഭാര്യ. മകൻ: വിഷ്ണു.
കട്ടപ്പന സ്വദേശിയും കാർപെന്‍ററുമായ വിനീഷ് പാമ്പാടിയിൽ താമസം ആരംഭിച്ചിട്ട് 15 വർഷമായി. മരിച്ച പാർവതി ആലാംമ്പള്ളി ഹയർസെക്കൻഡറി സ്‌കൂളിൽ പ്ലസ് വൺ വിദ്യാർഥിനിയാണ്. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് ഭാര്യാ സഹോദരൻ ബിജുവിന്‍റെ മീനടത്തെ വസതിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.