അനിൽകുമാർ

ഭാര്യയുടെ സത്യപ്രതിജ്​ഞക്ക്​ പിന്നാലെ വനം വകുപ്പ്​ ജീവനക്കാര​ന്‍റെ മരണം; കണ്ണീർവാർത്ത്​ പാമ്പാടുംപാറ

കട്ടപ്പന (ഇടുക്കി): ഡ്യൂട്ടിക്കിടെ കാണാതായ വനംവകുപ്പ് താൽക്കാലിക ജീവനക്കാര​െൻറ രണ്ടുദിവസം പഴക്കമുള്ള മൃതദേഹം ഇടുക്കി ജലാശയത്തിൽ കണ്ടെത്തി. ഉപ്പുതറ കിഴുകനം കണ്ണംപടി വനമേഖലയിലെ താൽക്കാലിക വാച്ചർ പാമ്പാടുംപാറ കുമരകംമെട്ട് കൊല്ലപ്പള്ളിൽ അനിൽകുമാറി​െൻറ (45) മൃതദേഹമാണ് തിങ്കളാഴ്ച രാവിലെ എ​േട്ടാടെ ഇടുക്കി ജലാശയത്തി​െൻറ ഭാഗമായ കെട്ടുചിറ ഭാഗത്ത് കണ്ടെത്തിയത്.

നാലുവർഷമായി ഇടുക്കി വന്യജീവി സങ്കേതത്തിലെ കിഴുകാനം ഫോറസ്​റ്റ്​ സ്​റ്റേഷനിലെ താൽക്കാലിക വാച്ചറായിരുന്നു. ഭാര്യ വിജി പാമ്പാടുംപാറ പഞ്ചായത്തിലെ ഏഴാം വാർഡ്​ അംഗമാണ്​​. സത്യപ്രതിജ്ഞയിൽ പങ്കെടുത്ത ശേഷം നാലു ദിവസം മുമ്പാണ് കിഴുകാനത്ത് ജോലിക്ക് തിരികെ എത്തിയത്.

ശനിയാഴ്ച രാവിലെ വനമേഖലയിൽ പട്രോളിങ്​ ഡ്യൂട്ടിക്ക് വള്ളത്തിൽ പോയ അനിൽ കുമാർ തിരിച്ചെത്തിയില്ല. ശനിയാഴ്ച ഉച്ചക്കുശേഷം വീട്ടിലേക്ക് ഫോൺ ചെയ്തിരുന്നു. പിന്നീട് ഫോൺ പ്രവർത്തനരഹിതമായി.

അന്വേഷണം നടത്തുന്നതിനിടെ തിങ്കളാഴ്ച രാവിലെ വനം വകുപ്പ് ഉദ്യോഗസ്ഥരാണ് ഇടുക്കി ജലാശയത്തിൽ പൊങ്ങിക്കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. സാധാരണ വള്ളത്തിലാണ് ജലാശയത്തോട് ചേർന്ന വനമേഖലയിൽ നിരീക്ഷണം നടത്തുന്നത്.

വനം വകുപ്പ് ഉപയോഗിക്കുന്ന ഫൈബർ വള്ളം ഓളത്തിൽപെട്ട് മറിഞ്ഞ് അപകടത്തിൽപെട്ടതാണോ എന്നാണ് സംശയിക്കുന്നത്. മൃതദേഹം ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് കോവിഡ് പരിശോധനയും പോസ്​റ്റ്​​മോർട്ടവും നടത്തി വീട്ടുവളപ്പിൽ സംസ്കരിച്ചു. ഉപ്പുതറ പൊലീസ് മേൽനടപടി സ്വീകരിച്ചു. മക്കൾ: അഭിജിത്, അജിത്.

Tags:    
News Summary - Forest department employee dies after wife's swearing in

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.