മാധ്യമപ്രവർത്തകൻ എം.എസ്​. സന്ദീപ്​ അന്തരിച്ചു

ഇടുക്കി: മാധ്യമപ്രവർത്തകൻ എം.എസ്. സന്ദീപ്(37) അന്തരിച്ചു. മംഗളം ദിനപത്രം മുൻ റിപ്പോർട്ടറായിരുന്നു. കോട്ടയം ഉൾപ്പെടെ വിവിധ ജില്ലകളിൽ ജോലി ചെയ്തിട്ടുണ്ട്.

കുറച്ചു നാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ആശുപത്രിയിൽ വെച്ച്​ ഇന്ന്​​ രാവിലെയാണ് മരിച്ചത്​. ഓൺലൈൻ മാധ്യമപ്രവർത്തകനായി ജോലി ചെയ്തുവരുകയായിരുന്നു. മുണ്ടക്കയം കൂട്ടിക്കൽ സ്വദേശിയാണ്. സംസ്‌കാരം പിന്നീട്. ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിലെ സീനിയർ സബ് എഡിറ്റർ വീണ ചന്ദാണ് ഭാര്യ. 

Tags:    
News Summary - MS sandeep passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.