പീരുമേട്: വാഗമണ്ണിലെ പാലൊഴുകുംപാറയിലെ വെള്ളച്ചാട്ടത്തിൽ യുവാവ് മുങ്ങിമരിച്ചു. ആലപ്പുഴ അവലോകുന്ന് തോണ്ടൻകുളങ്ങര കരയിൽ ചാക്കോയുടെ മകൻ രോഹിതാണ് (23) മരിച്ചത്. വ്യാഴാഴ്ച രാവിലെ 11ഓടെയാണ് അപകടം.
സുഹൃത്തുക്കൾക്കൊപ്പം വാഗമൺ പാലൊഴുകുംപാറയിൽ വെള്ളച്ചാട്ടത്തിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുന്നതിനിടെ രോഹിത് കയത്തിൽ ഇറങ്ങി.
ഏറെസമയം കഴിഞ്ഞിട്ടും കാണാതെ വന്നപ്പോൾ കരയിൽനിന്നവർ ബഹളംവെച്ച് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. മൊബൈൽ ഫോണിന് ഇവിടെ നെറ്റ്വർക്ക് ഇല്ലാത്തതിനാൽ രക്ഷാപ്രവർത്തനം വൈകി. മണിക്കൂറുകൾ കഴിഞ്ഞാണ് പൊലീസും അഗ്നിരക്ഷാസേനയും വിവരം അറിയുന്നത്.
സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും വാഗമൺ ഡി.ടി.പി.സി ഗാർഡുമാരും ചേർന്ന് നടത്തിയ തിരച്ചിലിൽ മുന്നുമണിയോടെ മൃതദേഹം കണ്ടെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.