ക​റോ​ണാ​ക്ക​ർ

സേ​ത്തി​

ബ​ഹ്റൈ​നി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഇ​ന്ത്യ​ക്കാ​ര​ൻ മ​രി​ച്ചു; വി​വ​ര​മ​റി​ഞ്ഞ സ​ഹോ​ദ​ര​നും മ​രി​ച്ചു

മ​നാ​മ: ബ​ഹ്റൈ​നി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ സ​ഹോ​ദ​ര​ൻ മ​രി​ച്ച വാ​ർ​ത്ത​യ​റി​ഞ്ഞ യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. അ​സ്ക​റി​നു സ​മീ​പം കി​ങ് ഹ​മ​ദ് റോ​ഡി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഒ​ഡി​ഷ സ്വ​ദേ​ശി ക​റോ​ണാ​ക്ക​ർ സേ​ത്തി​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച​ത്. റോ​ഡ​രി​കി​ൽ നി​ൽ​ക്കു​മ്പോ​ൾ കാ​റി​ടി​ച്ചാ​യി​രു​ന്നു മ​ര​ണം. മ​ര​ണം സം​ബ​ന്ധി​ച്ച വി​വ​രം ബ​ന്ധു​ക്ക​ളെ അ​റി​യി​ക്കു​ക​യും മൃ​ത​ദേ​ഹം സ്വീ​ക​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പ്ര​വാ​സി ലീ​ഗ​ൽ സെ​ല്ലി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

മ​ര​ണ വാ​ർ​ത്ത​യ​റി​ഞ്ഞ യു​ടെ സ​ഹോ​ദ​ര​ൻ ര​വീ​ന്ദ്ര സാ​ഹു കു​ഴ​ഞ്ഞു​വീ​ണ് മ​രി​ക്കു​ക​യാ​യി​രു​ന്നു. ക​റോ​ണാ​ക്ക​ർ സേ​ത്തി​യു​ടെ മൃ​ത​ദേ​ഹം എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ൽ വ്യാ​ഴാ​ഴ്ച ഭു​വ​നേ​ശ്വ​റി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

Tags:    
News Summary - Indian dies in accident in Bahrain- The brothers who knew the death news also died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.