കോവിഡ്‌: നിരീക്ഷണ കേന്ദ്രത്തിലായിരുന്ന അധ്യാപകൻ മരിച്ചു; പരിചരണത്തിൽ ഗുരുതര വീഴ്ചയെന്ന്‌‌ ആരോപണം

കുമ്പള: കോവിഡ് ബാധിച്ച് നിരീക്ഷണ കേന്ദ്രത്തിലായിരുന്ന അധ്യാപകൻ മരിച്ചു. പരിചരണത്തിൽ ഗുരുതര വീഴ്ച വന്നതായി ആരോപണം. പുത്തിഗെ മുക്കാരിക്കണ്ടം സ്വദേശിയും ജി.എച്.എസ്.എസ് സൂരംബയലിലെ പ്രൈമറിതല അധ്യാപകനായിരുന്ന പദ്മനാഭൻ (47) ആണ് ഞായറാഴ്ച പുലര്‍ച്ചെ മരിച്ചത്.

കോവിഡ് ഡ്യൂട്ടിയിലായിരുന്ന ഇദ്ദേഹത്തെ നാലുദിവസം മുമ്പാണ് വൈറസ് ബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് ചികിത്സ കേന്ദ്രമായ മഞ്ചേശ്വരം ഗോവിന്ദ പൈ കോളജിൽ പ്രവേശിപ്പിച്ചത്.

ഇവിടെ വച്ച് കടുത്ത വയറുവേദനയും വയറിളക്കവും ബാധിച്ചു. ദിവസം നാൽപതു പ്രാവശ്യം വരെ ശോധനയുണ്ടായിട്ടും കേവലം ഒരു ഗുളിക നൽകിയതല്ലാതെ ഗ്ലൂക്കോസ് നൽകാനോ വിദഗ്ധ ചികിത്സ കേന്ദ്രത്തിലേക്ക് മാറ്റാനോ അധികൃതർ കൂട്ടാക്കിയില്ലെന്ന് സഹപ്രവർത്തകരും കൂട്ടുകാരും ആരോപിച്ചു.

നാലു വർഷം മുമ്പാണ് അധ്യാപകനായി സ്ഥിര നിയമനം ലഭിച്ചത്. ചികിത്സ നൽകുന്നതിൽ അധികൃതർക്കുണ്ടായ വീഴ്ചയെപ്പറ്റി ശക്തമായ അന്വേഷണം വേണമെന്ന് സുഹൃത്തുക്കൾ ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.