മുഹമ്മദ് പി.വി. കളത്തൂർ നിര്യാതനായി

കുമ്പള (കാസർകോട്): കളത്തൂർ ജുമാ മസ്ജിദ് സമീപം താമസിക്കുന്ന, കർഷക പ്രമുഖനും പൊതു പ്രവർത്തകനുമായ മുഹമ്മദ് പി.വി. കളത്തൂർ (75) നിര്യാതനായി. മദീന മഖ്ദൂം വൈസ് പ്രസിഡൻറ്, കളത്തൂർ സുന്നി സെൻറർ വൈസ് പ്രസിഡന്‍റ്, കേരള മുസ്ലിം ജമാഅത്ത് കളത്തൂർ യൂനിറ്റ് പ്രവർത്തക സമിതി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. കളത്തൂർ താജുൽ ഉലമ എജുക്കേഷൻ സെൻറർ പ്രഥമ പ്രസിഡൻറാണ്.

പരേതനായ കളത്തൂർ പള്ളിവളപ്പിൽ കുഞ്ഞിപ്പയുടെയും ആസ്യമ്മയുടെയും മകനാണ്. ഭാര്യ: ആസ്യമ്മ. മക്കൾ: സിദ്ദീഖ്, ആയിഷ, സുഹ്‌റ, ഖൈറുന്നിസ. സഹോദരങ്ങൾ: പി.വി. പള്ളിക്കുഞ്ഞി, പി.വി. അബ്ബാസ്, കെ. ഇബ്രാഹിം കളത്തൂർ, ഖദീജ, ബീഫാത്തിമ, പരേതനായ അബ്ദുള്ള. മരുമക്കൾ: അലി ഒളമുഗർ, സിദ്ദീഖ് പേരാൽ. 

Tags:    
News Summary - Mohammad PV Kalathur passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.