കെ.പി. ഇബ്രാഹിംകുട്ടി

കെ.പി. ഇബ്രാഹിംകുട്ടി നിര്യാതനായി

തൃക്കരിപ്പൂർ: മുതിർന്ന മുസ്‌ലിം ലീഗ്‌ നേതാവ് കൈക്കോട്ടുകടവിലെ കെ.പി. ഇബ്രാഹിംകുട്ടി (82) നിര്യാതനായി. മുസ്‌ലിം ലീഗ് തൃക്കരിപ്പൂർ നിയോജക മണ്ഡലം സെക്രട്ടറി, പഞ്ചായത്ത് ജനറൽ സെക്രട്ടറി, യു.ഡി.എഫ് തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് കൺവീനർ, കൈക്കോട്ടുകടവ് മുസ്‌ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ്, കൈക്കോട്ടുകടവ് പൂക്കോയ തങ്ങൾ ഹയർ സെക്കൻഡറി സ്‌കൂൾ മാനേജർ, തായിനേരി എസ്‌.എ.ബി.ടി.എം ഹയർ സെക്കൻഡറി സ്‌കൂൾ പി.ടി.എ പ്രസിഡന്റ്, തൃക്കരിപ്പൂർ സി.എച്ച്. സെന്ററിന്റെ സ്ഥാപക വൈസ് പ്രസിഡന്റ്‌ എന്നീ നിലകളിൽ പ്രവർത്തിച്ചു.

ഭാര്യ: ടി.എം. ആസിയ തലിച്ചാലം. മക്കൾ: റാഷിദ് (അധ്യാപകൻ, കൈക്കോട്ടുകടവ് പൂക്കോയ തങ്ങൾ ഹയർ സെക്കൻഡറി സ്‌കൂൾ, ജനറൽ സെക്രട്ടറി, കെ.എസ്.ടി.യു കാസർകോട് ജില്ല കമ്മിറ്റി), സാജിദ്, ഹുസൈൻ, വാജിദ് (മൂവരും ഖത്തർ), ആയിഷ. 

മരുമക്കൾ: മുനീർ കാഞ്ഞങ്ങാട്, സൈനബ ഉടുമ്പുന്തല, നദീദ ഒളവറ (അധ്യാപിക, കൈക്കോട്ടുകടവ് പൂക്കോയ തങ്ങൾ ഹയർ സെക്കൻഡറി സ്‌കൂൾ, മുൻ തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് മെംബർ), ഹമീദ കാരോളം, ആബിദ ഉടുമ്പുന്തല. സഹോദരി: മറിയുമ്മ. 

Tags:    
News Summary - Obituary KP Ibrahim Kutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.