അബഹ: അബഹ ചുരത്തിന് താഴെ ട്രക്ക് മറിഞ്ഞു മരിച്ച പുനലൂർ സ്വദേശി അഷ്റഫിൻെറ മൃതദേഹം അബഹയിൽ ഖബറടക്കി. ഇന്ത്യൻ സോഷ്യൽ ഫോറം വെൽഫെയർ വിഭാഗം പ്രതിനിധികളായ ഹനീഫ മഞ്ചേശ്വരം, അബ്ദുറഹ്മാൻ പയ്യാനങ്ങാടി എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം ത്വാഇഫ് റോഡിലുള്ള ഷൗഹാത്ത് മഖ്ബറയിലാണ് ഖബറടക്കിയത്. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് മൂന്നിനായിരുന്നു റിയാദിൽ നിന്നും സ്റ്റേഷനറി സാധനങ്ങളുമായി വന്ന അഷ്റഫിൻെറ വാഹനം കൊക്കയിലേക്ക് മറിഞ്ഞത്.
പൊലീസും സുരക്ഷാ വകുപ്പും എത്തി വാഹനം പൊളിച്ചു ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുനലൂർ കാര്യറ മുളമൂട്ടിൽ ഉസ്മാൻ കണ്ണ് റാവുത്തർ സുബൈദ ബീവി ദമ്പതികളുടെ മകനായ അഷറഫ് 25 വർഷമായി സൗദിയിൽ പ്രവാസയായിരുന്നു. കഴിഞ്ഞ മാസം മകളുടെ വിവാഹം നാട്ടിൽ നടന്നിരുന്നെങ്കിലും അതിൽ പെങ്കടുക്കാൻ പോകാനായില്ല. അവസാനമായി രണ്ട് വർഷം മുമ്പാണ് നാട്ടിൽ പോയത്.
കുന്നിക്കോട് സ്വദേശി റജീനയാണ് ഭാര്യ. മക്കൾ: അൻസി, അജ്മി. ഖബറടക്ക ചടങ്ങിൽ പെങ്കടുക്കാൻ തഫ്സീർ കൊടുവള്ളി, നെയിം നിലമ്പൂർ, കാസിം മുക്കം, റഷീദ് വാവാട് എന്നിവർ റിയാദിൽ നിന്നും എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.