സൗദിയിലേക്കുള്ള യാത്രാമധ്യേ കൊല്ലം സ്വദേശി ദുബൈയിൽ മരിച്ചു

ജുബൈൽ: അവധി കഴിഞ്ഞ് സൗദിയിലേക്ക് മടങ്ങി വരുന്നതിനായി ദുബൈയിൽ എത്തിയ കൊല്ലം സ്വദേശി മരിച്ചു. ജുബൈൽ സൗദി സ്പെഷ്യലൈസ്ഡ്​ ജനറൽ കോൺട്രാക്ടിങ് എസ്​റ്റാബ്ലിഷ്‌മെൻറ്​ (എസ്.എ.എസ്.പി) കമ്പനിയിലെ പ്രൊജക്റ്റ് കോ-ഓഡിനേറ്ററായിരുന്ന കൊല്ലം കുണ്ടറ പെരുമ്പുഴ ആശുപത്രി ജങ്ഷനിൽ ശിവശങ്കരപ്പിള്ളയുടെ മകൻ സുധീഷ് എസ്. പിള്ള (38) ആണ് ദുബൈയിലെ ആശുപത്രിയിൽ മരിച്ചത്.

രണ്ടുമാസം മുമ്പ് അവധിക്ക് നാട്ടിൽ പോയി ദുബൈയിൽ എത്തി ക്വാറൻറീനിൽ കഴിയുകയായിരുന്നു. ഹോട്ടൽ മുറിയിൽ ബോധരഹിതനായ സുധീഷിനെ ദുബൈയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്ര പരിചരണ വിഭാഗത്തിൽ വെൻറിലേറ്ററിലായിരുന്ന സുധീഷ് കഴിഞ്ഞ ദിവസം മരിച്ചു. കോവിഡ് ഫലം നെഗറ്റിവ് ആയിരുന്നു. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു.

ഭാര്യ: ജീന. രണ്ടു സഹോദരന്മാരുണ്ട്. സുധീഷി​െൻറ നിര്യാണത്തിൽ എസ്.എ.എസ്.പി കമ്പനി അധികൃതരും ജീവനക്കാരും അനുശോചിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.