കൊട്ടാരക്കര: മലയാളി ദമ്പതികൾ ബംഗളൂരുവിൽ കോവിഡ് ബാധിച്ച് മരിച്ചു. കൊട്ടാരക്കര പനവേലി കോട്ടവിള വീട്ടിൽ പുഷ്പരാജൻ (67), ഭാര്യ പൊന്നമ്മ (60) എന്നിവരാണ് മരിച്ചത്. 48 വർഷമായി ബംഗളൂരു കെ.ആർ റെയിൽവേ സ്റ്റേഷന് സമീപം സ്വന്തമായി പ്ലാസ്റ്റിക് മോൾഡിങ് ഫാക്ടറി നടത്തിവരുകയായിരുന്നു പുഷ്പരാജൻ. മൺറോതുരുത്ത് സ്വദേശിയാണ് പൊന്നമ്മ.
ഈമാസം 25നാണ് പുഷ്പരാജന്‍ കോവിഡ് ബാധിച്ചതിനെ തുടർന്ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പുഷ്പരാജൻ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് 27ന് രാത്രി മരിച്ചു.
ബുധനാഴ്ച പുലർച്ചെ മൂന്നോടെ ബംഗളൂരുവിൽ തന്നെ സംസ്കരിച്ചു. വ്യാഴാഴ്ച രാവിലെ നാലരയോടെ പൊന്നമ്മയും മരിച്ചു. മക്കൾ: പ്രദീപ്, പരേതയായ പ്രീതി. മരുമകൾ: പ്രിയന്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.