കരുനാഗപ്പള്ളി (കൊല്ലം): യുവതിെയയും കുഞ്ഞിനെയും കഴുത്തറുത്ത് മരിച്ച നിലയിൽ വീട്ടിനുള്ളിൽ കണ്ടെത്തി. തൊടിയൂർ പുലിയൂർവഞ്ചി തെക്ക് ഇടക്കുളങ്ങര (വൈപ്പിൻകര) ബിനുനിവാസിൽ സുനിൽകുമാറിെൻറ (ബിനുകുമാർ) ഭാര്യ സൂര്യ (35), മകൻ ആദിദേവ് (മൂന്ന്) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
സുനിൽകുമാർ കൊല്ലത്ത് കട നടത്തുകയാണ്. കരുനാഗപ്പള്ളി എ.സി.പി സജീവ്, എസ്.എച്ച്.ഒ വിൻസെൻറ് എന്നിവരുടെ നേതൃത്വത്തിൽ െപാലീസ് പ്രാഥമിക അന്വേഷണം നടത്തി. ശനിയാഴ്ച ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും ഉൾെപ്പടെ സ്ഥലത്തെത്തിയശേഷം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയതിനുശേഷമേ മൃതദേഹങ്ങൾ മാറ്റൂ.
ആത്മഹത്യയാകാമെന്നാണ് െപാലീസിെൻറ പ്രാഥമിക നിഗമനം. എന്നാൽ, അന്വേഷണത്തിനുശേഷമേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയൂവെന്നും പൊലീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.