പ്രവീണ്‍

​െപാലീസിനെ കണ്ട് കായലില്‍ ചാടിയ യുവാവ് മരിച്ചു

അഞ്ചാലുംമൂട്: അഞ്ചാലുംമൂട്: പൊലീസിനെ കണ്ട് ഭയന്ന് കായലില്‍ ചാടിയ യുവാവ് മരിച്ചു. ജില്ല ഫുട്‌ബാൾ അസോസിയേഷനിലെ കോച്ചും കോണ്‍ട്രാക്ടറുമായ കടവൂർ പി.കെ നിവാസില്‍ പ്രവീണ്‍ (41) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11.30ന് നീരാവില്‍ പാലത്തിന് താഴെ കായല്‍വാരത്തായിരുന്നു സംഭവം.

ലോക്ഡൗൺ ആയതിനാല്‍ സുഹൃത്തുക്കളുമായി ചീട്ടുകളിക്കാനെത്തിയതായിരുന്നു‍. ഇതിനിടെ എതിര്‍ദിശയില്‍ പട്രോളിങ് നടത്തുകയായിരുന്ന കണ്‍ട്രോള്‍റൂം വാഹനത്തിലെ പൊലീസുകാര്‍ പാലത്തിന് താഴെ ചീട്ടുകളി നടക്കുന്നവിവരം അഞ്ചാലുംമൂട് സ്‌റ്റേഷനില്‍ അറിയിച്ചു.

തുടര്‍ന്ന് എസ്.ഐ പാറശ്ശാല ശ്രീലാലി​െൻറ നേതൃത്വത്തിലുള്ള സംഘം പാലത്തിന് താഴെയെത്തി ചീട്ടുകളിക്കാ​െര വിരട്ടിയോടിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

പത്തുപേരടങ്ങുന്ന സംഘമാണ് ചീട്ടുകളിക്കാനുണ്ടായിരുന്നത്. ചൂണ്ടയിടാനും ഇവിടെ നിരവധി പേരുണ്ടായിരുന്നു. പൊലീസിനെ കണ്ട് ചിതറിേയാടുന്നതിനിടയില്‍ പ്രവീണ്‍ കായലിലേക്ക്​ ചാടുകയും മറ്റൊരാള്‍ കമ്പില്‍ തട്ടി വീഴുകയും ചെയ്തു. വീഴ്ചയില്‍ ഇയാളുടെ ഫോണും താക്കോലും പൊലീസിന് ലഭിക്കുകയും ചെയ്തു. കായലില്‍ ചാടിയ പ്രവീണിനോട് കരയിലേക്ക് കയറാന്‍ ആവശ്യപ്പെട്ടെങ്കിലും തയാറായില്ലെന്നാണ് പൊലീസ് പറയുന്നത്.

കായലി​െൻറ പകുതിേയാളം ഇയാൾ നീന്തിയെങ്കിലും ഒരു കൈക്ക്​ ചലനശേഷി കുറവുള്ള പ്രവീണ്‍ അവശനാകുകയും ചെയ്തു. മുങ്ങിത്താഴുന്നത് കണ്ട് സമീപത്ത് ചൂണ്ടയിടുന്ന രണ്ട് യുവാക്കള്‍ കായലില്‍ ചാടി ഇയാളെ കരയിലെത്തിച്ച് പ്രാഥമിക ശ്രുശ്രൂഷ നല്‍കി.

ശ്വാസതടസ്സം നേരിടുന്നതിനാല്‍ യുവാക്കള്‍ പൊലീസിനോട് ആംബുലന്‍സ് വിളിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇത് കേള്‍ക്കാന്‍ തയാറാകാതെ എസ്.ഐയും സംഘവും മടങ്ങുകയായിരുന്നെന്ന് പറയുന്നു. തുടര്‍ന്ന് യുവാക്കള്‍തന്നെ സമീപത്തെ റിസോര്‍ട്ടിലെ വാഹനത്തില്‍ മതിലിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

ശ്വാസം ലഭിക്കാത്തതും ഹൃദയാഘാതമുണ്ടായതുമാണ് മരണകാരണമെന്ന്​ ഡോക്ടര്‍മാർ പറഞ്ഞു. വിശദമായ പരിശോധനക്കും പോസ്​റ്റ്​മോര്‍ട്ടം നടപടികള്‍ക്കുമായി മൃതദേഹം ജില്ല ആശുപത്രിയിലേക്ക് മാറ്റി. കോവിഡ് ടെസ്​റ്റി​െൻറ ഫലം ബുധനാഴ്ച ലഭിച്ചശേഷമേ മൃതദേഹം പോസ്​റ്റ്​മോര്‍ട്ടം നടത്തൂയെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അവിവാഹിതനാണ്​ പ്രവീണ്‍. പിതാവ്: പരേതനായ പ്രഭാകരന്‍പിള്ള. മാതാവ്​: വിമല. സഹോദരങ്ങള്‍: പ്രീത, പ്രജീഷ്.

ഏഴ് വര്‍ഷം മുമ്പ്​ ഇതേ സ്ഥലത്ത് ചീട്ടുകളിച്ചുകൊണ്ടിരുന്നവർക്കുനേരെ പൊലീസ് ലാത്തിവീശീയിരുന്നു. തലക്ക്​ ലാത്തിയടിയേറ്റ് കോണ്‍ട്രാക്ടറും കടവൂര്‍ സ്വദേശിയായ ബിനു എന്ന ചെറുപ്പക്കാരന്‍ മരിച്ചിരുന്നു. 

Tags:    
News Summary - young man who jumped into lake after seeing the police died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.