മാതാപിതാക്കളോട് പിണങ്ങി; കോട്ടയത്ത് 12കാരൻ പെട്രോൾ ഒഴിച്ച് തീകൊളുത്തി മരിച്ചു

കോട്ടയം: പാമ്പാടിയിൽ 12കാരൻ തീകൊളുത്തി മരിച്ചു. കുന്നേപ്പാലം അറക്കപ്പറമ്പിൽ ശരത്-സുനിത ദമ്പതികളുടെ മകൻ മാധവ് എസ്. നാരായണനാണ് മരിച്ചത്.

ബന്ധു വീട്ടിലേക്ക് പോകുന്നതിനെ ചൊല്ലി മാതാപിതാക്കളോട് പിണങ്ങി മുറിയിൽ പോയ മാധവ് വീട്ടിലിരുന്ന പെട്രോൾ ദേഹത്ത് ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ 11നാണ് സംഭവം.

ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പാമ്പാടി ചെറുവള്ളിക്കാവ് ​ശ്രീഭദ്ര സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിൽ.

Tags:    
News Summary - 12-year-old boy died pouring petrol on himself in Kottayam after Quarreled with parents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.