കോട്ടയം: മുൻ ആരോഗ്യമന്ത്രിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റുമായിരുന്ന അഡ്വ. എം.പി. ഗോവിന്ദൻ നായരുടെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നടന്നു. സർക്കാറിനുവേണ്ടി മന്ത്രി വി.എൻ. വാസവൻ അന്തിമോപചാരം അർപ്പിച്ചു.
ഈരയിൽകടവിലെ വീട്ടിലായിരുന്നു സംസ്‌കാരച്ചടങ്ങുകൾ. മന്ത്രി റോഷി അഗസ്റ്റിൻ, ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, അഡ്വ. ജോബ് മൈക്കിൾ, എം.പിമാരായ തോമസ് ചാഴികാടൻ, ആന്‍റോ ആന്‍റണി എന്നിവർ അന്തിമോപചാരമർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.