വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ മലയാളി എൻജിനീയർ കർണാടകയിൽ മുങ്ങി മരിച്ചു

ബംഗളൂരു: വെള്ളച്ചാട്ടം കാണാൻ സുഹൃത്തുക്കൾക്കൊപ്പം പോയ മലയാളി യുവാവ് മുങ്ങി മരിച്ചു. ബംഗളൂരു ഡോംലൂരിലെ അക്കൂർഡ് സോഫ്റ്റ് വേയേഴ്സ് ആൻഡ് സിസ്റ്റംസിലെ സോഫ്ട് വെയർ എൻജിനീയറായ കോട്ടയം ദേവലോകം ചെന്നിട്ടായിൽ വീട്ടിൽ വിശാൽ വർഗീസ് ജോർജ് (24) ആണ് മരിച്ചത്.

ഞായറാഴ്ച്ച ഉച്ചയോടെയാണ് സംഭവം. മാണ്ഡ്യ ജില്ലയിലെ മലവള്ളി ഗണലു വെള്ളച്ചാട്ടം കാണാൻ എത്തിയതായിരുന്നു വിശാലും സുഹൃത്തുക്കളും. വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെയാണ് അപകടം. ഹലഗുരു പൊലീസെത്തി തുടർ നടപടി സ്വീകരിച്ചു. മൃതദേഹം മലവള്ളി സർക്കാർ ആശുപത്രി മോർച്ചറിയിൽ.

Tags:    
News Summary - malayali engineer dies at karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.