മുണ്ടക്കയം: കോരുത്തോട് തടിത്തോട് കുഴിമ്പള്ളിയില് ശശി (58) കുളിമുറിയിൽ കുഴഞ്ഞുവീണ് മരിച്ചു. കര്‍ഷകനാണ്. കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി ജീവനക്കാരിയായ ഭാര്യ കനകമ്മ ബുധനാഴ്ച ജോലിയില്‍നിന്ന് വിരമിച്ചതിനോടനുബന്ധിച്ച് വീട്ടില്‍ സഹപ്രവര്‍ത്തകര്‍ക്കും അയല്‍വാസികള്‍ക്കുമായി സല്‍ക്കാര ഒരുക്കത്തിലായിരുന്നു കുടുംബം.
രാവിലെ മുതല്‍ ഇതിെൻറ തിരക്കിലായിരുന്നു ശശി. ഇതിനിെട, കുളിക്കാന്‍ കയറിയ ഇദ്ദേഹത്തെ കാണാതായതോടെ മകന് കതകുപൊളിച്ച് നോക്കുേമ്പാൾ കുളിമുറിയില്‍ വീണുകിടക്കുന്ന നിലയിലായിരുന്നു.
മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റിലും തുടര്‍ന്ന് കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലുമെത്തിെച്ചങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം നടത്തി. മക്കള്‍: ശ്യാംകുമാര്‍ (വാട്ടര്‍ അതോറിറ്റി), ശാന്തി (കൃഷി വകുപ്പ് പത്തനംതിട്ട). മരുമകള്‍: സന്ധ്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.