കോട്ടയം: എം.ജി സർവകലാശാലയുടെ അധികാര പരിധിക്കുള്ളിൽ ഇൻറർനാഷനൽ, സാറ്റലൈറ്റ് കാമ്പസുകൾ ആരംഭിക്കാനും ഇതിന് ഭൂമി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാറിനെ സമീപിക്കാനും സർവകലാശാല സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.
ഇൻറർനാഷനൽ കാമ്പസ് ആരംഭിക്കുന്നതിന് 100 ഏക്കർ സ്ഥലവും എറണാകുളം ജില്ലയിൽ പഠനവകുപ്പുകൾ സ്ഥാപിച്ച് സാറ്റലൈറ്റ് കാമ്പസ് ആരംഭിക്കുന്നതിന് ആവശ്യമായ ഭൂമിയുമാണ് ആവശ്യപ്പെടുന്നത്. എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ സാറ്റലൈറ്റ് കാമ്പസും അക്കാദമിക് സിറ്റിയും സ്ഥാപിക്കുകയാണ് ലക്ഷ്യം.
കോവിഡിനെത്തുടർന്ന് ആറാം സെമസ്റ്റർ ബിരുദ പരീക്ഷയെഴുതാൻ കഴിയാത്ത വിദ്യാർഥികൾക്ക് സെപ്റ്റംബർ അവസാനത്തോടെ പ്രത്യേക പരീക്ഷ നടത്താനും തീരുമാനിച്ചു. അർഹരായ വിദ്യാർഥികളുടെ ബിരുദാനന്തരബിരുദ പ്രവേശനത്തിന് ഉചിത നടപടി സ്വീകരിക്കും.
സ്വാശ്രയ കോളജിലെ അധ്യാപകർക്കും ജീവനക്കാർക്കും ലോക്ഡൗൺ കാലയളവിലെ ശമ്പളം വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കാൻ കോളജുകൾക്ക് നിർദേശം നൽകാനും യോഗം തീരുമാനിച്ചു. വൈസ് ചാൻസലർ പ്രഫ. സാബു തോമസ് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.