കോട്ടയം: തൊഴിൽ നഷ്ടപ്പെട്ടതിനെത്തുടർന്ന് ഗൾഫ് രാജ്യങ്ങളിൽനിന്ന് പ്രവാസി ഇന്ത്യക്കാർ മടങ്ങിവരുന്നത് കേരളത്തെ ദോഷകരമായി ബാധിക്കുമെന്ന് മുൻ അംബാസഡർ കെ.പി. ഫാബിയാൻ. 'ഗൾഫ് രാജ്യങ്ങളിലെ പ്രവാസി തൊഴിൽ നഷ്ടവും കേരളം നേരിടുന്ന വെല്ലുവിളികളും' വിഷയത്തിൽ എം.ജി സർവകലാശാല ഇൻറർ യൂനിവേഴ്സിറ്റി സെൻറർ ഫോർ സോഷ്യൽ സയൻസ് റിസർച് ആൻഡ് എക്സ്െറ്റൻഷനും സ്കൂൾ ഓഫ് ഇൻറർനാഷനൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സും ഇന്ത്യൻ പ്രവാസ പഠനകേന്ദ്രവും സംഘടിപ്പിച്ച ഓൺലൈൻ പ്രത്യേക പ്രഭാഷണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എണ്ണ വരുമാനം കുറഞ്ഞതിനെത്തുടർന്ന് കുവൈത്ത് രാജ്യത്തെ പ്രവാസികളുടെ ജനസംഖ്യ 70 ശതമാനത്തിൽനിന്ന് 30 ആക്കി കുറക്കാൻ നടപടികളിലാണ്. 1990കളിലെ ഗർഫ് യുദ്ധവും നിതാഖാതും ആഗോളമാന്ദ്യവും നേരിട്ട കേരളത്തിലെ പ്രവാസികൾ ഇപ്പോഴത്തെ തൊഴിൽ നഷ്ടത്തെയും അതിജീവിക്കുമെന്നാണ് പ്രതീക്ഷയെന്ന് സി.ഡി.എസിലെ പ്രഫസർ ഡോ. ഇരുദയ രാജൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.