കോട്ടയം: തമിഴ്‌നാട് സ്വദേശിയായ യുവാവിന് പൊലീസിെൻറ ക്രൂരമര്‍ദനമെന്ന് പരാതി. ചുങ്കം കവലക്ക് സമീപം പച്ചക്കറി വ്യാപാരം നടത്തുന്ന ശേഖറാണ് (32) സംഭവത്തെതുടർന്ന് അവശനിലയിൽ കഴിയുന്നത്.
കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. റെയില്‍വേ സ്റ്റേഷനില്‍നിന്ന് ചുങ്കത്തിന് സി.എം.എസ് കോളജിന് സമീപത്തുകൂടി നടന്നുവരുകയായിരുന്ന ശേഖറും വഴിയിൽനിന്ന സി.എം.എസ് കോളജ് വിദ്യാര്‍ഥികളുമായി വാക്കേറ്റമുണ്ടായി.
ഈ സമയം പൊലീസ് സ്ഥലത്തെത്തി ശേഖറിനെ ജീപ്പില്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സ്റ്റേഷനിൽ പരാതിക്കാരായ വിദ്യാര്‍ഥികളുടെ മുമ്പിലിട്ട് മർദിച്ചതായാണ് ശേഖര്‍ പറയുന്നത്. പരിചയക്കാരനായ ചുങ്കം സ്വദേശി എത്തിയാണ് ജാമ്യത്തില്‍ ഇറക്കിയത്. നടക്കാനോ മൂത്രമൊഴിക്കാനോ കഴിയാത്ത നിലയിലായിരുന്നു. ജില്ല ആശുപത്രിയില്‍ എത്തിച്ച ശേഖറിനെ ഡോക്ടര്‍മാരുടെ നിർദേശത്തെതുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
മര്‍ദനത്തില്‍ നട്ടെല്ലിന് ക്ഷതം സംഭവിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. കോവിഡ് വ്യാപന സാഹചര്യത്തിൽ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്യപ്പെട്ട ശേഖര്‍ വീട്ടില്‍ എഴുന്നേല്‍ക്കാന്‍പോലും കഴിയാതെ കിടപ്പിലാണ്.
വര്‍ഷങ്ങളായി കോട്ടയത്ത് താമസിക്കുന്ന ശേഖറിന് മുമ്പ് ഏറ്റുമാനൂരില്‍ കാറിടിച്ച് ഗുരുതര പരിക്കേറ്റിരുന്നു. മാസങ്ങളോളം നടത്തിയ ചികിത്സക്ക് ശേഷമാണ് എഴുന്നേറ്റ് നടക്കാന്‍ തുടങ്ങിയത്. അപകടശേഷം ഓര്‍മക്കുറവുണ്ടെന്ന് നാട്ടുകാരും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.