മൂവാറ്റുപുഴ : ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. സഹയാത്രികന് ഗുരുതരമായി പരിക്കേറ്റു. പണ്ടപ്പിള്ളി അറക്കൽ ബാബുവിന്‍റെ മകൻ ബോണി (27) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മീങ്കുന്നം തച്ചമ്മാണിയത്ത് വീട്ടിൽ ജോൺസൺ ജോർജ് (27) നെ ഗുരുതര മായി പരിക്കേറ്റു.
ബുധനാഴ്ച ഏഴിന് തൊടുപുഴ വെങ്ങല്ലൂർ മങ്ങാട്ടുകവലയിൽ നാലുവരി പാതയിലാണ് അപകടം. ബൈക്കിനു പിന്നിൽ നിയന്ത്രണം വിട്ട കാർ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞു. നാട്ടുകാർ ഓടിയെത്തി ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ബോണി മരിച്ചു. ഇൻഫോ പാർക്കിൽ ഐടി കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു ബോണി. മാതാവ്: ലിസി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.