മനാമ: കോഴിക്കോട് തൊട്ടിൽപാലം ഇല്ലത്ത് പോക്കറിെൻറ മകൻ ഇല്ലത്ത് അബ്ദുല്ല (52) ബഹ്റൈനിൽ ഹൃദയാഘാതം മൂലം നിര്യാതനായി. 35 വർഷമായി മുഹറഖിലെ സ്വേദശി വീട്ടിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.
അടുത്ത ദിവസം നാട്ടിലേക്ക് പോകാനുളള തയാറെടുപ്പുകൾ നടത്തിയിരുന്നു. ചൊവ്വാഴ്ച പുലർച്ചെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെതുടർന്ന് ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. ഉടൻ ശൈഖ് സൽമാൻ ഹെൽത് സെൻററിൽ പ്രവേശിപ്പിക്കുകയും നില ഗുരുതരമായതിനെതുടർന്ന് ആംബുലൻസിൽ കിംഗ് ഹമദ് ഹോസ്പിറ്റലിലേക്ക് മാറ്റുകയുമായിരുന്നു.
മൃതദേഹം കിങ് ഹമദ് ഹോസ്പിറ്റൽ മോർച്ചറിയിൽ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുളള ശ്രമങ്ങൾ നടക്കുന്നതായി സാമൂഹിക പ്രവർത്തകൻ കരീം കുളമുള്ളതിൽ അറിയിച്ചു.
മാതാവ് ഫാത്തിമ (പാത്തു). ഭാര്യ: നുസൈബ തൂണേരി. മക്കൾ: നുഫൈൽ, ഫിദ ഫജർ, നാഫിദ്. സഹോദരങ്ങൾ: മുനീർ, സുബൈർ (ബഹ്റൈൻ), ജമീല, സുലൈഖ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.