ചാലിയം: കരിങ്കൽ ക്വാറിയിൽ നീന്തുന്നതിനിടെ യുവ എൻജിനീയർ മുങ്ങി മരിച്ചു. ചാലിയം കനീശൻകണ്ടി പുത്തൻവീട്ടിൽ അബ്ദുറഹ്മാൻ ഹാജിയുടെ മകൻ അബ്ദുല്ല (ജാസിം-35) ആണ് മരിച്ചത്. കോഴിക്കോട് വി.കെ.സി ചപ്പൽസ് പ്രൊഡക്ഷൻ എൻജിനീയറാണ്. ഞായറാഴ്ച ഉച്ചക്ക് രണ്ടോടെ മലപ്പുറം പുളിക്കലിനു സമീപം പറവൂർ ക്വാറിയിലായിരുന്നു സംഭവം. സമീപത്തെ ഭാര്യവീട്ടിൽനിന്ന് കൂട്ടുകാരോടൊപ്പമാണ് ക്വാറിയിൽ കുളിക്കാനെത്തിയത്.
കൂടെയുള്ളവർ കയറിയെങ്കിലും ഒരു റൗണ്ടുകൂടി നീന്തിവരാമെന്ന് പറഞ്ഞ ഇദ്ദേഹം ആഴമുള്ള ഭാഗത്ത് മുങ്ങിത്താഴുന്നതാണ് കൂട്ടുകാർ കണ്ടത്. ബഹളം കേട്ട് നാട്ടുകാരെത്തി പുറത്തെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രണ്ടു മണിക്ക് ചാലിയം മസ്ജിദുൽ മുജാഹിദീനിൽ. മാതാവ്: റാബിയ. ഭാര്യ: നൂഫ സൈദ് (െലക്ചറർ, വേദവ്യാസ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, മലാപ്പറമ്പ്). മക്കൾ: ആദംഅലി, ഈസ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.