മണിയൂരിലെ ആർ.എം.പി നേതാവ് വടക്കേ പറമ്പിൽ ചാത്തു (87) നിര്യാതനായി. മണിയൂർ പഞ്ചായത്തിലെ പഴയകാല കമ്മ്യൂണിസ്റ്റ്, മുതുവന പ്രദേശത്തെ പഴയകാല നാട്ടു മുഖ്യസ്ഥൻ എന്നീ നിലകളിൽ അറിയപ്പെട്ടു. എൺപത്തി ഏഴാം വയസിലും കാര്യമായ അസുഖങ്ങളൊന്നുമില്ലാതെ പ്രദേശത്തെ സജീവ സാന്നിധ്യമായിരുന്നു. പഴയ തലമുറയിലെ അവസാന കണ്ണികളിലൊരാളെയാണ് നാടിന് നഷ്ടമായത്.
ആർ.എം.പി കുറുന്തോടി ബ്രാഞ്ച് മെമ്പറായിരുന്നു. ഭാര്യ: പരേതയായ മാത, മക്കൾ: സുരേഷ് ബാബു ( സി.പി.എം മുതുവന ബ്രാഞ്ച് അംഗം) അനീഷ്, റീന . മരുമക്കൾ ജയനി, ഷാഹിനി, ശശീന്ദ്രൻ പാലോളിപ്പാലം, സഹോദരങ്ങൾ പരേതരായ ഗോപാലൻ, മാണിക്കം, കുഞ്ഞിരാമൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.