കോഴിക്കോട്: കോവിഡ് ബാധിച്ച് ജില്ലയിൽ മൂന്നുപേർ മരിച്ചു. സ്വകാര്യ ബസ് കണ്ടക്ടർ അത്തോളി വേളൂർ താനീമ്മൽ കൃഷണെൻറ മകൻ അബിൻ (27), അഴിയൂർ കോറോത്ത് റോഡിലെ നിഹാറിൽ സി.കെ.യൂസുഫ് ഹാജി (73, സി.കെ.അഴിയൂർ), ആയഞ്ചേരി മുക്കുത്തും വയൽ കുട്ടൻപറമ്പത്ത് മാതു (85) എന്നിവരാണ് മരിച്ചത്.
അബൂദബി കെ.എം.സി.സി സ്ഥാപക പ്രസിഡൻറായിരുന്ന യൂസുഫ് ഹാജി മത സാമൂഹിക, രാഷ്ട്രീയ രംഗത്തെ സജീവ സാന്നിധ്യമായിരുന്നു. മുസ്ലിം ലീഗ് ശാഖ കമ്മിറ്റി പ്രസിഡൻറാണ്. ദാറുസ്സലാം അസോസിയേഷൻ, സലഫി സെൻറർ എന്നിവയുടെ സെക്രട്ടറിസ്ഥാനം വഹിച്ചിരുന്നു. ഭാര്യ: റംല. മക്കൾ: നൗഫൽ നിഹാർ (വൈസ് പ്രസി ഖത്തർ കെ.എം.സി.സി അഴിയൂർ പഞ്ചായത്ത് കമ്മിറ്റി), നശീദ, നൂറ. മരുമക്കൾ: ഷംസുദ്ദീൻ (ഖത്തർ), ജംനാസ് അസീസ്, ഷമീമ.
മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സയിലാിരിക്കെയാണ് അബിൻ മരിച്ചത്. ഭാര്യ: ബിൻസി. മാതാവ്: രാധ.
ആയഞ്ചേരി മുക്കുത്തും വയൽ പരേതനായ കുനീമ്മൽ ചാത്തുവിെൻറ ഭാര്യയാണ് മാതു. മക്കൾ: വിജയൻ, ചന്ദ്രി. മരുമക്കൾ: ശശി, അജിത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.