തീരത്തോട് ചേർന്ന് മീൻപിടിക്കുന്നതിനിടെ ചുഴിയിൽപെട്ട് മത്സ്യതൊഴിലാളി മരിച്ചു 

പയ്യോളി: മത്സ്യബന്ധനത്തിടെ മത്സ്യതൊഴിലാളി കടലിൽ വീണുമരിച്ചു. പയ്യോളി സായിവിൻ്റെ കാട്ടിൽ ഹമീദാണ് (53)  തീരകടലിൽ മത്സ്യബന്ധനത്തിനിടെ മരിച്ചത്. ശനിയാഴ്ച  ഉച്ചയ്ക്ക് 1.45 ഓടെയായിരുന്നു അപകടം.

കരയോട് ചേർന്ന് കടലിൽ ''ആട് വല''യിട്ട് മത്സ്യ ബന്ധനം നടത്തുന്നതിനിടെ ചുഴിയിൽപ്പെടുകയായിരുന്നു. തുടർന്ന്  കടലിൽ ഇരുനൂറു മീറ്ററോളം അകലെ നിന്ന് കണ്ടെത്തിയ നാട്ടുകാരനായ ശ്രീരാഗ് ഹമീദിനെ കരയിലേക്കെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭാര്യ: സഹീറ. മക്കൾ: അജ്മൽ, മിഥുലാജ് , നാദിയ ഷെറിൻ. 

Tags:    
News Summary - fisherman died after being caught in a whirlpool while fishing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.