സി.പി.എം കോഴിക്കോട് മുൻ ജില്ല കമ്മിറ്റി അംഗം ടി.കെ. കുഞ്ഞിരാമൻ നിര്യാതനായി

സി.പി.എം കോഴിക്കോട് മുൻ ജില്ല കമ്മിറ്റി അംഗവും കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന ലോകനാർകാവ് തുണ്ടിക്കണ്ടിയിൽ ടി.കെ. കുഞ്ഞിരാമൻ (79)നിര്യാതനായി. കർഷക തൊഴിലാളി യൂണിയൻ ജില്ല ട്രഷററും കടത്തനാട് ജനസാംസ്കാരിക വേദി പ്രസിഡന്റുമാണ്.

സി.പി.എം വടകര ഏരിയ കമ്മിറ്റി അംഗം, തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, റൂറൽ ബാങ്ക് മുൻ വൈസ് പ്രസിഡന്റ്, പാപ്കോസ് ഡയറക്ടർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ജന്മി ഗുണ്ടാ നാടുവാഴിത്തതിനെ കോട്ടപ്പള്ളിയിൽ നടന്ന സമരത്തിൽ പ്രതിചേർക്കപ്പെട്ടിരുന്നു. സിപിഐ എമ്മിൻ്റെയും കർഷക തൊഴിലാളി യൂണിയൻ്റയും സമരങ്ങളിലെ മുൻനിര പോരാളിയുമാണ്.

ഭാര്യ: ദേവി. മക്കൾ: അനൂപ് (ടി.സി.എസ് കൊച്ചി), അർച്ചന (അധ്യാപിക, ജി.എഫ്.എൽ.പി മാടാക്കര ). മരുമക്കൾ: ഷാജിത്ത് (വടകര റൂറൽ ബാങ്ക്), ലക്ഷ്മി ശ്രീ. സഹോദരങ്ങൾ: പരേതരായ അമ്മുക്കുട്ടി ടീച്ചർ, ടി.കെ. നാരായണൻ, ലക്ഷ്മിക്കുട്ടി, കുട്ടികൃഷ്ണൻ. മൃതദേഹം വൈകീട്ട് അഞ്ചിന് സി.പി.എം വടകര ഏരിയാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം ഇന്ന് രാത്രി ഒൻപതിന് വടകര ലോകനാർക്കാവിലെ വീട്ടു വളപ്പിൽ നടക്കും.

Tags:    
News Summary - Former CPM Kozhikode district committee member of TK Kunhiraman passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.