കൊയിലാണ്ടി: ജൂഡോ, സെപക് താക്രോ താരവും മുക്കം മുഹമ്മദ് അബ്ദുറഹ്മാൻ ഓർഫനേജ് കോളജ് ബി.കോം വിദ്യാർഥിയുമായ കുറുവങ്ങാട് തിരുവോണം വീട്ടിൽ സുദേവ് എസ്. ദിനേശ് (21) നിര്യാതനായി.
റിട്ട. എസ്.ഐ കൊരയങ്ങാട് തെരു പാലക്കീഴിൽ ദിനേശന്റെയും സുചിത്രയുടെയും (മുണ്ടോത്ത് ഗവ. യു.പി സ്കൂൾ) മകനാണ്.
ജൂഡോ, സെപക് താക്രോ മത്സരങ്ങളിൽ ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയെ പ്രതിനിധാനം ചെയ്ത് സംസ്ഥാന മത്സരങ്ങളിൽ നിരവധി മെഡലുകൾ നേടിയിട്ടുണ്ട്. ദേശീയതലത്തിലും മത്സരിച്ചു. സ്കൂൾ ടീം ഗോൾകീപ്പറായിരുന്നു. സഞ്ചയനം ഞായറാഴ്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.