കക്കോടി: മുംബൈയിലെ ജോലിസ്ഥലത്ത് ലഭിക്കാനുള്ള പണം തേടിപ്പോയ കക്കോടി സ്വദേശി ലോഡ്ജിൽ മരിച്ച നിലയിൽ. മക്കട കോട്ടൂപാടം കിഴക്കെ ഞണ്ടാടിയിൽ രവീന്ദ്രൻ (65) ആണ് കോഴിക്കോട് നഗരത്തിലെ ലോഡ്ജിൽ മരിച്ചത്.
ഏറെക്കാലമായി മുംബൈയിൽ കുടുംബത്തോടൊപ്പം സ്ഥിര താമസമായിരുന്നു. മകളുടെ വിവാഹം മാർച്ചിൽ നടത്താൻ കുടുംബത്തോടൊപ്പം നാട്ടിലെത്തിയതാണ്. ജോലി ചെയ്ത സ്ഥാപനത്തിൽനിന്നും മറ്റുള്ളവരിൽനിന്നുമായി ലഭിക്കാനുള്ള പണം വാങ്ങാനെന്നു പറഞ്ഞ് ഫെബ്രുവരി ഒമ്പതിനാണ് വീട്ടിൽ നിന്നിറങ്ങിയത്.
ഞായറാഴ്ച വൈകീട്ട് വിളിച്ചപ്പോൾ ഉഡുപ്പിയിൽ എത്തിയതായി പറഞ്ഞു. രാത്രിയായിട്ടും കാണാത്തതിനാൽ വിളിച്ചെങ്കിലും കിട്ടിയില്ല. തിങ്കളാഴ്ച പുലർച്ച രണ്ടു മണിക്കുശേഷം തനിക്ക് മറ്റു മാർഗമില്ലെന്നും താൻ പോവുകയാണെന്നുമറിയിച്ച് സന്ദേശം മകൾക്ക് വന്നതായി ബന്ധുക്കൾ പറയുന്നു.
ഉടൻ ബന്ധുക്കൾ എലത്തൂർ പൊലീസിൽ പരാതി നൽകി. ഫോൺ കേന്ദ്രീകരിച്ച അന്വേഷണത്തിൽ കോഴിക്കോടുള്ളതായി മനസ്സിലായി. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. പിതാവ്: പരേതനായ അപ്പു. മാതാവ്: കുട്യാത. ഭാര്യ: വിജയലക്ഷ്മി. മകൾ: അനർഘ. സഹോദരങ്ങൾ: യശോദ, ശാരദ, ജാനു, മാലതി, പരേതനായ രാഘവൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.