കെ.വി. കുഞ്ഞമ്മദ് 

കെ.വി. കുഞ്ഞമ്മദ് നിര്യാതനായി

വടകര: രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരികരംഗത്തെ നിറസാന്നിദ്ധ്യമായിരുന്ന കൊയിലാണ്ടി വളപ്പിൽ കെ.വി. കുഞ്ഞമ്മദ് (78)നിര്യാതനായി. ശാന്തിനികേതൻ ചാരിറ്റബൾ ട്രസറ്റ് ചെയർമാൻ, സക്കാത്ത് കമിറ്റി ചെയർമാൻ,മസ്ജിദ് സലാം, ശാന്തി സെൻ്റർ സ്ഥാപക മെമ്പർ, മാധ്യമം വടകര ബ്യുറോ മാർക്കറ്റിംഗ് കോഡിനേറ്റർ, ഖത്തർ ഇന്ത്യൻ ഇസ്ലാമിക് അസോസിയേഷൻ വളണ്ടിയർ, വെൽഫയർ പാർട്ടി മുൻ മണ്ഡലം വൈ. പ്രസിഡന്റ്, ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഖത്തർ ഇലക്​ട്രിക് സിറ്റി റാസ് അബു ഫണ്ടാസിൽ ജോലി ചെയ്തിരുന്നു.

ഭാര്യ : രയരോത്ത് ഐഷു. സഹദോരങ്ങൾ : പരേതനായ കെ.വി. മഹമൂദ്, മൈമു, കെ.വി. മമ്മു മാസ്റ്റർ, ടി.കെ. ഇബ്രാഹിം, സൈനബ. മയ്യിത്ത് നമസ്കാരം ഇന്ന് (ചൊവ്വ) ളുഹറിന് ശേഷം വടകര ശൈഖ് ജുമാ മസ്ജിദിൽ.

Tags:    
News Summary - KV Kunhammed passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.