കോഴിക്കോട്: കോഴിക്കോട്, വടകര ലോക്സഭ മണ്ഡലങ്ങളിലെ നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന വെള്ളിയാഴ്ച പൂർത്തിയായപ്പോൾ ഒരാളുടെ പത്രിക തള്ളി. രണ്ടു മണ്ഡലങ്ങളിലുമായി ഡമ്മി സ്ഥാനാർഥികൾ നാലുപേർ പിൻവലിച്ചു. വടകരയിൽ ബി.എസ്.പി സ്ഥാനാർഥി ഇ. പവിത്രന്റെ പത്രികയാണ് തള്ളിയത്. നിശ്ചിത സമയത്തിനുള്ളിൽ സത്യവാങ്മൂലം നൽകാത്തതിനാലാണ് ബി.എസ്.പി സ്ഥാനാർഥിയുടെ പത്രിക തള്ളിയത്. സി.പി.എം ഡമ്മി സ്ഥാനാർഥി കെ.കെ. ലതിക, ബി.ജെ.പി ഡമ്മി സ്ഥാനാർഥി പി. സത്യപ്രകാശ് എന്നിവർ ഔദ്യോഗിക സ്ഥാനാർഥിയുടെ പത്രിക അംഗീകരിച്ചതിനെതുടർന്ന് നോമിനേഷൻ പിൻവലിച്ചു.
കോഴിക്കോട് സി.പി.എം ഡമ്മി സ്ഥാനാർഥി എ. പ്രദീപ്കുമാർ, ബി.ജെ.പി ഡമ്മി സ്ഥാനാർഥി നവ്യ ഹരിദാസ് എന്നിവരും ഔദ്യോഗിക സ്ഥാനാർഥിയുടെ പത്രിക അംഗീകരിച്ചതിനെതുടർന്ന് നോമിനേഷൻ പിൻവലിച്ചു.
ഇതോടെ കോഴിക്കോട് ലോക്സഭ മണ്ഡലത്തിൽ 13ഉം വടകരയിൽ 11ഉം സ്ഥാനാർഥികളാണ് നിലവിലുള്ളത്. കോഴിക്കോട് മണ്ഡലത്തിലെ വരണാധികാരി ജില്ല കലക്ടർ സ്നേഹിൽ കുമാർ സിങ്ങിന്റെ നേതൃത്വത്തിലാണ് സൂക്ഷ്മപരിശോധന നടന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ നിയോഗിച്ച പൊതു നിരീക്ഷക ഇഫാത്ത് അറ സന്നിഹിതയായിരുന്നു.
വടകര മണ്ഡലത്തിലെ വരണാധികാരി എ.ഡി.എം കെ. അജീഷിന്റെ നേതൃത്വത്തിലാണ് സൂക്ഷ്മ പരിശോധന നടന്നത്. പൊതു നിരീ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.