മടവൂർ: ചെന്നൈ റെഡ് ഹിൽസിനു സമീപം ആലമാട്ടിയിൽ ഞായറാഴ്ചയുണ്ടായ വാഹനാപകടത്തിൽ കാർ ഡ്രൈവർ മടവൂർ സി.എം മഖാം സ്വദേശി തെച്ചൻ കുന്നുമ്മൽ അനസ് (29) ഉൾപ്പെടെ മൂന്നുപേർ മരിച്ചു.
ടാക്സി യാത്രക്കാരായിരുന്ന ഉഷാറാണി (48), ഇവരുടെ മക്കൾ സായ് മോനിഷ (നാല്) എന്നിവരാണ് മരിച്ച മറ്റുള്ളവർ. തിരുവള്ളൂരിൽ താമസിച്ചിരുന്ന കുടുംബം ഞായറാഴ്ച ഉഷാറാണിയുടെ മാതാപിതാക്കളെ കാണാൻ ചെന്നൈയിലെ ചിന്താദ്രി പേട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
റെഡ് ഹിൽസ്-തിരുവള്ളൂർ ഹൈറോഡിലൂടെ നീങ്ങുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. അനസിന്റെ പിതാവ്: മുഹമ്മദലി. മാതാവ്: റഹ്മത്ത്. ഭാര്യ: ഫാത്തിമ നസ്റിൻ. മക്കൾ: അമാന ഫാത്തിമ, തെൻഹ ഫാത്തിമ. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച മടവൂർ സി.എം മഖാം മസ്ജിദിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.