മലയാളി യുവതിയെ ബംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

ബംഗളൂരു: ബംഗളൂരു വിമാനത്താവളത്തിലെ കഫേ ജീവനക്കാരിയായ മലയാളി യുവതിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് നാദാപുരം കല്ലാച്ചി വലിയപറമ്പത്ത് ധന്യയുടെ മകൾ അശ്വതിയാണ് (20) മരിച്ചത്.

വെള്ളിയാഴ്ച രാവിലെ ചിക്കജാല വിദ്യാനഗറിലെ താമസസ്ഥലത്താണ് തൂങ്ങിമരിച്ച നിലയിൽ ക​ണ്ടെത്തിയത്. മൃതദേഹം യെലഹങ്ക ഗവ. ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി എ.ഐ.കെ.എം.സി.സി പ്രവർത്തകരുടെ സഹായത്തോ​ടെ നാട്ടിലേക്ക് കൊണ്ടുപോയി. സഹോദരങ്ങൾ: അശ്വന്ത്, ആരാധ്യ.

Tags:    
News Summary - malayali woman found dead in bangalore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.