മനാമ: ബഹ്റൈനിലെ പ്രമുഖ വ്യാപാരിയായ കോഴിക്കോട് ഓർക്കാട്ടേരി നടുവിലടുത്ത് ഹംസ (64) നിര്യാതനായി. കുഴഞ്ഞുവീണാണ് അന്ത്യമുണ്ടായത്. പ്രഥമശുശ്രൂഷകൾ നൽകി സൽമാനിയ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് കരുതുന്നത്. മറാസീൽ ട്രേഡിങ് മാനേജിങ് ഡയറക്ടർമാരിലൊരാളായിരുന്ന ഹംസ 40 വർഷമായി ബഹ്റൈൻ പ്രവാസിയാണ്. ജീവകാരുണ്യമേഖലയിലും സാമൂഹിക, സാംസ്കാരിക രംഗങ്ങളിലും സാന്നിധ്യമായിരുന്നു. ബഹ്റൈനിലെത്തിയ ശേഷം കോൾഡ് സ്റ്റോർ നടത്തി വ്യാപാരരംഗത്തെത്തിയ ഹംസ പിന്നീട് സുഹൃത്തുക്കളുമായി ചേർന്ന് മറാസീൽ ട്രേഡേഴ്സ് എന്ന സ്ഥാപനം ആരംഭിച്ചു.
സുഹൃത്തുക്കളായ കുഞ്ഞമ്മദ്, അബ്ദുൽ ഖാദർ എന്നിവരുമായി ചേർന്നായിരുന്നു 25 വർഷം മുമ്പ് മറാസീൽ ആരംഭിച്ചത്. മുഹറഖ്, ഹമദ് ടൗൺ, മനാമ, റഫ എന്നിവിടങ്ങളിൽ ശാഖകളുമായി മറാസീൽ വളർന്നു. ബിസിനസിൽ മൂല്യങ്ങൾക്ക് വലിയ സ്ഥാനം കൽപിച്ചിരുന്ന അദ്ദേഹം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വലിയ പിന്തുണ നൽകിയിരുന്നു. ഭാര്യ: സുബൈദ. മക്കൾ: സദീദ, സാജിത, ഷുഹൈബ്. ഭാര്യയും മകനും ബഹ്റൈനിലുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ നടക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.