ബൈക്കിൽ ലോറിയിടിച്ച് മുഹമ്മ സ്വദേശി മരിച്ചു

മുഹമ്മ: ബൈക്കിൽ ലോറിയിടിച്ച് ബൈക്ക് യാത്രികനായ മുഹമ്മ സ്വദേശി മരിച്ചു. പഞ്ചായത്ത് എട്ടാം വാർഡ് അശ്വതി നിവാസിൽ സജി -ശ്രീദേവി ദമ്പതികളുടെ മകൻ അക്ഷയ് (23) ആണ് മരിച്ചത്.

വെള്ളിയാഴ്ച പുലർച്ചെ രണ്ടിന് കോഴിക്കോട് ബൈപാസിന് സമീപം ഹൈലൈറ്റ് മാളിന് മുന്നിൽ അക്ഷയ് സഞ്ചരിച്ച ബൈക്കിൽ ലോറിയിടിക്കുകയായിരുന്നു. ഡെക്കാത്ത് ലോൺ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. സഹോദരി: അക്ഷര. പിതാവ് സജി സൗദി അറേബ്യയിൽ നിന്ന് ശനിയാഴ്ച എത്തും. തുടർന്ന് സംസ്കാരം നടക്കും. 

Tags:    
News Summary - Muhamma Swadeshi dies after lorry hit on bike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.