എരഞ്ഞിക്കൽ: മാസങ്ങളോളം വേദന തിന്ന് മരണക്കിടക്കയിൽ പുളഞ്ഞ പിഞ്ചുബാലിക നയന (ആറ്) വേദനയില്ലാത്ത ലോകത്തേക്ക് മടങ്ങി. കഴിഞ്ഞ ഫെബ്രുവരി 10ന് മാതാവ് ഗ്രേസി ക്കൊപ്പം സ്കൂട്ടറിൽ പോകവേ എരഞ്ഞിക്കൽ സ്കൂൾ മുക്കിൽവെച്ച് ബസിടിച്ച് ഗുരുതര പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു വയലട താന്നിപ്പറമ്പത്ത് പ്രജീഷിെൻറ മകൾ നയന .
വെള്ളിയാഴ്ച ഉച്ചയോടെയാണ് മരണം. കോഴിക്കോട് -പയ്യന്നൂർ റൂട്ടിലോടുന്ന ബസ് ഇരുവരും സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയും നയനയുടെ ദേഹത്തുകൂടെ ബസ് കയറിയിറങ്ങുകയുമായിരുന്നു. എരഞ്ഞിക്കൽ -മൊകവൂർ റോഡിലാണ് പ്രജീഷും കുടുംബവും ഇപ്പോൾ താമസിക്കുന്നത്. നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായത്തോടെ വൻ തുക ചെലവഴിച്ചാണ് ചികിത്സ തുടർന്നിരുന്നത്.
കണ്ണൂർ റൂട്ടിലോടുന്ന ചില സ്വകാര്യ ബസുകളും നയനയുടെ ചികിത്സക്ക് യാത്ര നടത്തി തുക നൽകിയിരുന്നു. ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന പ്രതീക്ഷയിലും പ്രാർഥനയിലും കഴിയവേയാണ് നയന വിട്ടുപിരിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.