ആയിഷ ഹസൻ നിര്യാതയായി

മഞ്ചേരി: പ്രമുഖ മന:ശാസ്ത്രജ്ഞനും ഗ്രന്ഥകാരനും ഫാറൂഖ് കോളജ് മുൻ അധ്യാപകനുമായ പ്രഫ. മുഹമ്മദ്‌ ഹസന്‍റെ ഭാര്യ ആയിഷ ഹസൻ (72) അന്തരിച്ചു. മഞ്ചേരി തട്ടായിൽ കുടുംബാംഗമാണ്. മൃതദേഹം 12 മണിവരെ രാമനാട്ടുകര ഐക്കരപ്പടി എം.ആർ.പി.എൽ പെട്രോൾ പമ്പിന് സമീപം മകൻ ഡോ. അനീസ് അലിയുടെ വീട്ടിൽ. തുടർന്ന് മഞ്ചേരി ആനക്കയം ചെക്ക്പോസ്റ്റ് 'സ്നേഹമന' വീട്ടിലെത്തിക്കും. മയ്യത്ത് നമസ്കാരം വൈകീട്ട് അഞ്ച് മണിക്ക് ആനക്കയം ചെക്ക്പോസ്റ്റ് 'വാദിറഹ്മ' മസ്ജിദിൽ.

മക്കൾ: ഡോ. ജൗഹർ അലി (മന:സ്നേഹ ഹോസ്പിറ്റൽ, മുട്ടിപ്പാലം, മഞ്ചേരി), ഡോ. അനീസ് അലി (മന:ശാന്തി ഹോസ്പിറ്റൽ, ഐക്കരപ്പടി, രാമനാട്ടുകര), ഡോ. അബ്ദുല്ല സമീർ ജീജു (കോ ഓപറേറ്റീവ് ഹോസ്പിറ്റൽ, ചെർപ്പുളശ്ശേരി), യാസീനുൽ ഹസൻ (സി.ഇ.ഒ, സി ആൻഡ് എച്ച് ഇന്റർനാഷണൽ, ദുബൈ), സജിത. മരുമക്കൾ: സലീം (എൻജിനീയർ, കോഴിക്കോട്), ബുഷ്‌റ, റെജുല (കൊണ്ടോട്ടി), റൂബി (ഫറോക്ക്), നൈസി നവാസ് പൂനൂർ. 

Tags:    
News Summary - Obituary Ayisha Hassan Manjeri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.