പയ്യോളി : ദേശീയപാതയിൽ ഇരിങ്ങൽ മങ്ങൂൽപാറ ഇറക്കത്തിലുണ്ടായ സ്കൂട്ടർ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം . കാസർഗോഡ് വിദ്യാനഗർ സ്വദേശി' സുഷമ ' നിവാസിൽ ആനന്ദന്‍റെ മകൻ എ. പ്രദീപ് കുമാർ (38) ആണ് അപകടത്തിൽ മരിച്ചത്.
ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെ വടകര ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന പ്രദീപ് കുമാറിൻ്റെ സ്കൂട്ടറിൽ എതിരെ വന്ന മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു . ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിന്‍റെ തൊട്ടുപുറകിലുണ്ടായിരുന്ന ട്രെയിലർ ലോറി റോഡിൽ വീണ പ്രദീപിൻെർ ദേഹത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു .
മേപ്പയൂർ കാരയാട്ടെ ഭാര്യവീട്ടിൽ നിന്നും സ്വദേശത്തേക്ക് മടങ്ങവെയാണ് ഇദ്ദേഹം അപകടത്തിൽപ്പെട്ടത്. വടകരയിൽ നിന്നെത്തിയ അഗ്നിശമനസേനയും , പയ്യോളി പോലീസും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്. സംഭവത്തെ തുടർന്ന് ദേശീയപാതയിൽ ഏറെ നേരം ഗതാഗത സ്തംഭനമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.