തിക്കോടിയിൽ അഞ്ചാം ക്ലാസ് വിദ്യാർഥി മരിച്ചു

പയ്യോളി: കോഴിക്കോട് തിക്കോടിയിൽ ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ട അഞ്ചാം ക്ലാസ് വിദ്യാർഥി മരിച്ചു. തിക്കോടി കോടിക്കലിൽ മുത്താച്ചിക്കണ്ടി സക്കറിയയുടെ മകൻ മുഹമ്മദ് സിയാനാണ് (11) ശനിയാഴ്ച രാവിലെ മുക്കം കെ.എം.സി.ടി. മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്.

വെള്ളിയാഴ്ച രാത്രിയോടെ വയറിളക്കവും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് ആദ്യം കൊയിലാണ്ടിയിൽ ചികിത്സ തേടിയിരുന്നു. തുടർന്ന് അസുഖം ഭേദമാകാത്തതിനെ തുടർന്ന് വിദഗ്ദ ചികിത്സക്കായി ശനിയാഴ്ച രാവിലെ മുക്കം കെ.എം.സി.ടി മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

മയ്യിത്ത് കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Tags:    
News Summary - Payyoli obituary Muhammed Siyan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.