പേരാമ്പ്ര: സബ് ഇന്‍സ്പെക്ടര്‍ ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ചു. കൊയിലാണ്ടി കുറുവങ്ങാട് സ്വദേശിയും നാദാപുരം പൊലീസ് കണ്ട്രോള് റൂം ഇന്‍സ്പെക്ടറുമായ കൈതവളപ്പില്‍ താഴെ സതീഷാണ് (52) മരിച്ചത്. ചൊവ്വാഴ്ച രാവിലെ പേരാമ്പ്ര എരവട്ടൂര്‍ പാറപ്പുറം സ്കൂളിലാണ് ഇദ്ദേഹം കുഴഞ്ഞുവീണത്.
രാത്രികാല പട്രോളിങ്ങിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സമീപത്തെ സ്കൂളില്‍ കിടന്നതാണ്. കാലത്ത് ആറ് മണിയോടെ വിളിച്ചപ്പോഴാണ് ചലനമില്ലാതെ കാണുന്നത്. ഉടന്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. കോവിഡ് പരിശോധകള്‍ക്കുശേഷം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. വൈകീട്ട് 4.30 ഓടെ ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പില്‍ സംസ്കരിച്ചു.
റൂറല്‍ എസ്.പി ഡോ. എ. ശ്രീനിവാസ്, ജില്ലയിലെ മറ്റ് ഉന്നത പൊലീസ് ഓഫിസര്‍മാര്‍, സഹപ്രവര്‍ത്തകര്‍ എന്നിവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. കുറുവങ്ങാട് കൈതവളപ്പില്‍ താഴെ ശേഖരെൻറയും ജാനുവിെൻറയും മകനാണ്. ഭാര്യ: പ്രസീത. മക്കള്‍: സ്നേഹ, ആര്‍ദ്ര. സഹോദരങ്ങള്‍: ഷീബ, സുരേഷ്, പരേതനായ രാമകൃഷ്ണന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.