പാലേരി: പാലേരി ടൗണിലെ എ.ആർ.ഡി 294 നമ്പർ റേഷൻ േഷാപ് ഉടമ കന്നാട്ടിയിലെ മാണിക്കാംകണ്ടി കരുണാകരനെ (61) റേഷൻകടയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
പൊതുവിതരണ വകുപ്പ് ജീവനക്കാരുടെ മാനസിക പീഡനമാണ് വ്യാപാരിയുടെ മരണത്തിന് പിന്നിലെന്ന് റേഷൻവ്യാപാരികൾ ആരോപിച്ചു. റേഷൻകടയിലെ സ്റ്റോക്കിലെ ചെറിയ വ്യത്യാസത്തിൽ കരുണാകരെൻറ കടക്ക് എതിരെ റേഷനിങ് ഇൻസ്പെക്ടർ നടപടി സ്വീകരിച്ചിരുന്നു.
പൊതുവിതരണകേന്ദ്രം ഗോഡൗണിൽനിന്ന് സാധനങ്ങൾ എടുക്കുമ്പോൾ തൂക്കക്കുറവ് ഉണ്ടാവാറുണ്ടെന്നും ഈ വ്യത്യാസമാണ് കടയിലെ സ്റ്റോക്കിൽ കുറവ് വരാൻ കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്. ഇത് പേരാമ്പ്ര റേഷനിങ് ഇൻസ്പെക്ടറെ അറിയിച്ചതാണെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.
ഭാര്യ: പത്മാവതി. മക്കൾ: രാധിക, ബവിത, രാഹുൽ. മരുമക്കൾ: പ്രമോദ്, പ്രകാശൻ, രേഷ്മ. സഹോദരങ്ങൾ: ജാനകിയമ്മ, സരോജിനി, പത്മിനി, ദേവി, രാധ, പരേതരായ കുഞ്ഞിക്കേളപ്പൻ, കുഞ്ഞിരാമൻ നായർ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.