മുഹമ്മദ് റിഹാൻ

വി​ദ്യാ​ർ​ഥി കു​ള​ത്തി​ൽ മു​ങ്ങി​മ​രി​ച്ചു

കോ​ഴി​ക്കോ​ട്​: ഫു​ട്​​ബാ​ൾ ക​ളി​ച്ച്​ മ​ട​ങ്ങി​യ വി​ദ്യാ​ർ​ഥി കു​ള​ത്തി​ൽ മു​ങ്ങി​മ​രി​ച്ചു. പൊ​ക്കു​ന്ന്​ മൈാ​ലാ​ടും​പാ​റ മു​ക്കി​ൽ പീ​ടി​ക​യി​ലെ പി.​പി. റം​സാ​ദി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ്​ റി​ഹാ​ൻ (13) ആ​ണ്​ മ​രി​ച്ച​ത്. കി​ണാ​ശ്ശേ​രി ഹൈ​സ്​​കൂ​ളി​ലെ എ​ട്ടാം​ത​രം വി​ദ്യാ​ർ​ഥി​യാ​ണ്. വ്യാ​ഴാ​ഴ്​​ച ഫു​ട്​​ബാ​ൾ ക​ളി​ച്ചു​ മ​ട​ങ്ങ​വെ കൂ​ട്ടു​കാ​രോ​ടൊ​പ്പം മാ​ങ്കാ​വ്​ പാ​റ​ക്കു​ള​ത്തി​ൽ (പാ​റ​മ്മ​ൽ ശ്രീ​കൃ​ഷ്​​ണ ക്ഷേ​ത്ര​ക്കു​ളം) കു​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ മു​ങ്ങി​പ്പോ​യ​ത്.

മീ​ഞ്ച​ന്ത ഫ​യ​ർ​ഫോഴ്​​സി​ലെ അ​സി. സ്​​റ്റേ​ഷ​ൻ ഓ​ഫി​സ​ർ ഇ. ​ശി​ഹാ​ബു​ദ്ദീ​ൻ മു​ങ്ങി​യെ​ടു​ത്ത കു​ട്ടി​യെ പ്ര​ഥ​മ​ശുശ്രൂ​ഷ ന​ൽ​കി ഉ​ട​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

കി​ണാ​ശ്ശേ​രി ആ​ശ്വാ​സം, മെ​ഡി​ക്ക​ൽ കോ​ള​ജ്​ സി.​എ​ച്ച്​ സെൻറ​ർ എ​ന്നീ പാ​ലി​യേ​റ്റി​വി​ലെ ആം​ബു​ല​ൻ​സ്​ ഡ്രൈ​വ​റാ​ണ്​ പി​താ​വ്​ റം​സാ​ദ്. മാ​താ​വ്​: ഹു​സ്​​ന. സ​ഹോ​ദ​ര​ൻ മു​ഹ​മ്മ​ദ്​ റി​ദ്​​വാ​ൻ. 

Tags:    
News Summary - student drown to death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.