കൊടുവള്ളി: പൂനൂർ പുഴയിൽ കുളിക്കുന്നതിനിടെ വിദ്യാർഥി മുങ്ങി മരിച്ചു. കൊടുവള്ളി റിയാളു സ്വാലിഹീൻ അറബിക് കോളജ് വിദ്യാർഥി ഒതയോത്ത് പുറായിൽ ആലപ്പുറായിൽ ഹുസൈൻ ഹാജിയുടെ മകൻ മുഹമ്മദ് ഫവാസ് (19) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് ആറേ കാലോടെയാണ് സംഭവം. കൊടുവള്ളി നഗരസഭ മിനിസ്റ്റേഡിയത്തിന് സമീപമുള്ള പുഴ കടവിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു.
കൂടെയുള്ളവർ കുളി കഴിഞ്ഞ് കയറിയിട്ടും മുഹമ്മദ് ഫവാസിനെ കാണാത്തതിനെ തുടർന്ന് അന്വേഷിച്ചെങ്കിലും കാണാത്തതിനെ തുടർന്ന് ഗ്രൗണ്ടിൽ ഫുട്ബാൾ കളിക്കുന്നവരെ വിവരം അറിയിക്കുകയായിരുന്നു. ഇവർ പുഴയിൽ തിരച്ചിൽ നടത്തി മുഹമ്മദ് ഫവാസിനെ കരക്കെത്തിക്കുകയായിരുന്നു. ഉടൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ആയിഷയാണ് മാതാവ്. സഹോദരങ്ങൾ: ഫസീല, ജസീല, ഫൈസൽ, ഫാസിൽ, ഫസ്ന, ഫായിസ്, ജസ്ന, ഫിദ. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച പോസ്റ്റ് മോർട്ടത്തിനുശേഷം മടത്തുംകുഴിയിൽ ജുമാ മസ്ജിദിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.