കൊടിയത്തൂർ: ഇരുവഴിഞ്ഞി പുഴയിൽ കഴിഞ്ഞ ദിവസം കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. കൊടിയത്തൂർ കാരാട്ട് ഉമ്മാച്ച കുട്ടി (81) യുടെ മൃതദേഹമാണ് ചൊവ്വാഴ്ച്ച ഉച്ചക്ക് ഒരു മണിയോടെയാണ് ഇരുവഴിഞ്ഞി പുഴയിൽ പഴുർ പമ്പ് ഹൗസിന് സമീപം കണ്ടെത്തിയത്.
മാവൂർ പ്രിൻസിപ്പൽ എസ്.ഐ വി.ആർ. രേഷ്മയുടെ നേത്രത്വത്തിൽ മൃതദേഹം പുറത്തെടുത്ത് ഇൻക്വസ്‌റ്റ് നടപടികൾ പൂർത്തിയാക്കി. മെഡിക്കൽ കോളേജിൽ പോസ്‌റ്റമാർട്ടത്തിനയച്ചു. പോസ്‌റ്റമാർട്ടത്തിന് ശേഷം കൊടിയത്തൂർ ജുമഅത്ത് പള്ളിയിൽ ഖബറടക്കും.
തിങ്കളാഴച്ച വൈകിട്ട് 7 മണിയോടെ അങ്ങാട്ട പൊയിൽ കടവിലാണ് വയോധിക പുഴയിൽ കാണാതായത് . തല മറക്കുന്ന തട്ടവും, ചെരിപ്പും, ഊന്ന് വടിയും, ടോർച്ചും പുഴക്കരികിൽ നിന്ന് ലഭിച്ചിരുന്നു. മുക്കം പൊലീസും അഗ്നിശമന സേന വിഭാഗവും സന്നദ്ധ സേനകളും രാത്രി തന്നെ തെര ച്ചിൽ നടത്തിയിരുന്നെങ്കിലും ശക്തമായ അടി ഒഴുക്കായതിനാൽ കണ്ടെത്തനായിരുന്നില്ല.
ഭർത്താവ്: പരേതനായ കുഞ്ഞോയി, മക്കൾ: മുഹമ്മദ്, സഫിയ, ആയിഷ, റുഖിയ, പാത്തുമ്മ ,പരേതയായ ആമിന. മരുമക്കൾ മുഹമ്മദ്, അഹമ്മദ്‌കുട്ടി, ഇസ്മായിൽ, ആയിഷ, പരേതരായ മൊയ്‌തീൻ, സത്താർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.