ബാലുശ്ശേരി: വയലിലെ വെള്ളക്കെട്ടിൽ വീണ് മൂന്നുവയസ്സുകാരൻ മരിച്ചു. പനങ്ങാട് പുതിയകാവ് മുക്കിലെ മനോളി രതീഷിെൻറ ഏക മകൻ ഹർവിൻ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയാണ് സംഭവം. വീടിനടുത്തുള്ള വയലിലെ മണ്ണെടുത്ത വെള്ളക്കെട്ടിൽ മീനിനെ കാണാൻ പോയപ്പോൾ അബദ്ധത്തിൽ വെള്ളത്തിൽ വീണതാകാമെന്നാണ് കരുതുന്നത്.
പിതാവ് രതീഷിെൻറകൂടെ വെള്ളക്കെട്ടിൽ മീൻപിടിക്കാൻ പലപ്പോഴും കുട്ടിയും പോകാറുണ്ടായിരുന്നവെന്ന് സമീപവാസികൾ പറഞ്ഞു. സംഭവദിവസം രതീഷ് ജോലിക്ക് പോയിരുന്നു. അമ്മ മഞ്ജു പനിബാധിച്ച് കിടപ്പിലുമായിരുന്നു. മുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെ ഏറെ നേരമായിട്ടും കാണാത്തതിനെ തുടർന്നു നടത്തിയ തെരച്ചിലിലാണ് വയലിലെ വെള്ളക്കെട്ടിൽ കണ്ടെത്തിയത്.
മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം ബുധനാഴ്ച വൈകീട്ടോടെ മൃതദേഹം സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.