കുട്ടികളുടെ മരണത്തിൽ വിറങ്ങലിച്ച് നാട്

ഓമശ്ശേരി: പിഞ്ചുകുഞ്ഞുങ്ങളുടെ വിയോഗത്തിൽ വിറങ്ങലിച്ചു വെണ്ണക്കോട്, ആലിന്തറ, ഏച്ചിക്കുന്ന്, മാതോലത്തിൻ കടവ് ഗ്രാമങ്ങൾ. വ്യാഴാഴ്ച നാലോടെയാണ് വെണ്ണക്കോട് വട്ടക്കണ്ടിയിൽ ഷമീർ സഖാഫിയുടെ മകൻ ദിൽശൗഖും പെരിങ്ങാപുറം മുഹമ്മദിന്റെ മകൻ അമീനും മാതോലത്തിൻ കടവ് പുഴയിൽ ഒഴുക്കിൽപെട്ടത്.

അയൽവാസികളായ ഇരുവരും വീട്ടുകാരറിയാതെ സൈക്കിളെടുത്ത് കുളിക്കുന്നതിനായി തൊട്ടടുത്തുള്ള പുഴയിൽ എത്തുകയായിരുന്നു. മൂന്നു പേരുള്ള സംഘത്തിലെ രണ്ടു പേരാണ് അപകടത്തിൽപെട്ടത്. കൂട്ടുകാരനായ കുട്ടിയുടെ നിലവിളി കേട്ടു ഓടിയെത്തിയ നാട്ടുകാർ ഇരുവരെയും ഉടൻ കരയിലെത്തിച്ചു ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരും മരിച്ചു.

അമീന്റെ അന്ത്യ ദർശനത്തിനായി വീട്ടിലെത്തിയവർ

മരണവിവരമറിഞ്ഞ് വെണ്ണക്കോട് പ്രദേശം ശോകമൂകമായി. പോസ്റ്റു മോർട്ടത്തിനു ശേഷം ദിൽശൗഖിന്റെ മയ്യിത്ത് മൂന്ന് മണിയോടെയും അമീന്റേത് ആറുമണിയോടെയും വെണ്ണക്കോട് ജുമാമസ്ജിദ് ഖബറിടത്തിൽ ഖബറടക്കി. അന്ത്യകർമങ്ങളിൽ പങ്കെടുക്കാനായി ബന്ധുക്കളും നാട്ടുകാരും കുട്ടികൾ പഠിക്കുന്ന വെണ്ണക്കോട് ജി.എം.എൽ.പി സ്കൂൾ വിദ്യാർഥികളും അധ്യാപകരും എത്തിയിരുന്നു. ദിൽശൗഖിന്റെ പിതാവ് ഷമീർ സഖാഫി ദുബൈയിൽ നിന്നും രാവിലെയോടെ വീട്ടിലെത്തി. പ്രകൃതി പോലും ദുഃഖം ഘനീഭവിച്ച അന്തരീക്ഷത്തിലായിരുന്നു.


Tags:    
News Summary - Two students drown in Omassery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.